Breaking

Monday, 15 October 2018

കോഴിക്കോട് ഷോറൂം മാനേജരായി റോബോട്ട് എത്തുന്നു; റോയ സ്മാർട്ടാണ്

ആർട്ടിഫിഷ്യൽ ഇന്റലിൻസിന്റെ ഇക്കാലത്ത് കൊച്ചി മാത്രമല്ല കോഴിക്കോടും ഇക്കാര്യത്തിൽ സ്മാർട്ടാണ് എന്ന് തെളിയിക്കുകയാണ് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാർ ഷോറൂമായ റോയല്‍ ഡ്രൈവ്.ഇന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോയ എന്ന റോബോട്ടിനെ എത്തിക്കുകയാണ് ഈ സ്ഥാപനം.അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വിസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
റോയക്ക്.
ചില്ലറ പണമൊന്നുമല്ല ഇതിനായി സ്ഥാപനം മുടക്കിയിരിക്കുന്നത്.ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്.മനുഷ്യന്റെ ഉയരമുണ്ട് അഞ്ചടി അഞ്ചിഞ്ചാണ് ഉയരം. നൂറ്റിയന്‍പതു കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുക.
ആളുകൾക്ക് കൗതുകം സമ്മാനിച്ചുകൊണ്ടായിരിക്കും റോയ പ്രവർത്തിപടത്തിൽ എത്തുക.ഉപഭോക്താക്കൾക്ക് വിവരങ്ങള്‍ നല്‍കാനായി റോയയുടെ നെഞ്ചിനു മുകളിലായി ഒരു സ്‌ക്രീൻ ഘടിപ്പിച്ചിട്ടുണ്ട്. നിസ്സാരക്കാരിയല്ല ഈ റോബോട്ട്. നൂറ്റിയന്‍പതിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഷോറൂമിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ ഷോറൂമിലെ ലൈറ്റ്, കമ്പ്യൂട്ടര്‍, എസി, ടെലിവിഷന്‍ എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്കു സാധിക്കും.ചുരുക്കിപ്പറഞ്ഞാൽ റോയ ഇല്ലാതെ ഇനി ഒരടി മുന്നോട്ട് പോകാനാവില്ല.
വില്‍ക്കാന്‍ കൊണ്ടു വന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും റോയ അപ്പോള്‍ തന്നെ തപ്പിയെടുക്കും.അത്കൊണ്ട് തട്ടിപ്പൊന്നും നടക്കില്ല. ഷോറൂമിലെത്തുന്ന ഒരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങള്‍ കണ്ടുപിടിക്കാനും റോയയ്ക്ക് സാധിക്കും.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ 14 മുതല്‍ 18 വരെ നടക്കുന്ന രാജ്യാന്തര ഐ.ടി മേളയായ ജൈടെക്‌സില്‍ റോയയെ പ്രദര്‍ശിപ്പിക്കും. അവിടെ വച്ചു റോബോട്ടിനെ തങ്ങളുടെ കമ്പനിക്കു കൈമാറുമെന്ന് റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്റ്ററുമായ കെ. മുജീബ് റഹ്മാന്‍ പറഞ്ഞു

No comments:

Post a Comment