ഇന്ത്യൻ സംരംഭകത്വ രംഗം വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് കൊഴുക്കുകയാണ്. ഇതോടൊപ്പം നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇതാണ്, സംരംഭകർക്ക് ഇക്കാലത്ത് റിസ്കെടുക്കാൻ യാതൊരു മടിയുമില്ല. എൻജിനീയറിംഗ് ബിരുദധാരികളായ മൂന്നു സുഹൃത്തുക്കൾ എൻജിനീയറിംഗ് പാടെ ഉപേക്ഷിച്ച് ഐസ്ക്രീം നിർമാണത്തിൽ വിജയം കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ അതാണ് വാസ്തവം.
ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മാണംനടത്തിയാണ് ഇവർ വിജയം കണ്ടിരിക്കുന്നത്. എന്‍ജിനീയറിംഗ് കോളജ് സുഹൃത്തുക്കളായ റോഹന്‍ ബജ്‌ല( അമേരിക്കന്‍ എക്‌സ്പ്രസിലെ ബിസിനസ് കണ്‍സള്‍ട്ടന്റ്), സരണ്‍ഷ് ഗോയല്‍ (ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍), അനിരുദ്ധ് സിംഗ്(എസ് എ എസ് സര്‍ട്ടിഫൈഡ് എന്‍ജിനീയര്‍) എന്നിവരാണ് ഇത്തരത്തിൽ ഐസ്ക്രീം വില്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ചെറി കോമറ്റ് എന്നാണ് ഇവരുടെ ഐസ്ക്രീമിന്റ്റെ പേര്. തങ്ങൾ ഐസ്ക്രീം നിർമാണം ആരംഭിക്കാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാനും വഴക്കുപറയാനുമായി എത്തിയവർ നിരവധിയാണ്.എന്നാൽ പിന്നോട്ട് പോകാൻ മൂവർ സംഘം തയ്യാറായില്ല. ഫലമോ മികച്ചൊരു ഐസ്ക്രീം ബ്രാൻഡ് ആരംഭിക്കാൻ കഴിഞ്ഞു.
ഇന്ന് ഡല്‍ഹി, ഗുര്‍ഗാവോണ്‍, ആര്‍ കെ പുരം എന്നിവിടങ്ങളില്‍ ചെറി കോമറ്റിന്റെ ഔട്ട്‌ലെറ്റുകളുണ്ട്. കൃത്രിമ ചേരുവകളൊന്നും ചേര്‍ക്കാതെ ശുദ്ധമായ രീതിയിലാണ് ഐസ്ക്രീം നിർമിക്കുന്നത്.ഐസ്‌ക്രീം നിര്‍മാണ മേഖലയിലെ വിദഗ്ധരുമായി ഒരു വര്‍ഷത്തോളം ജോലി ചെയ്താണ് ഐസ്‌ക്രീം നിര്‍മാണത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും വിവിധ തരത്തിലുള്ള ഐസ്‌ക്രീം നിര്‍മാണവുമെല്ലാം ഇവർ മനസിലാക്കിയത്.
പല രുചികളിലും പല ഫ്ലേവറുകളിലും ഐസ്ക്രീം ഇവർ നിർമിക്കുന്നു.196.4 ഡിഗ്രി സെല്‍ഷ്യസില്‍ ലിക്വിഡ് നൈട്രജന്‍ ചൂടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഐസ്‌ക്രീമില്‍ ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ഇത് ഗ്യാസായി മാറും.ഇത് ഐസ്‌ക്രീം ബെയ്‌സില്‍ ഒഴിച്ചാല്‍ അതിലുള്ള ചൂട് ഇല്ലാതാകും. ഇപ്പോഴുള്ള തണുത്ത ബെയ്‌സ് ഐസ്‌ക്രീമായി രൂപപ്പെടും.ഇത്തരത്തിൽ നിർമിക്കുന്ന ഐസ്ക്രീം വെള്ളമാവില്ല. മാത്രമല്ല കൂടുതൽ ആരോഗ്യകരവുമായിരിക്കും.
2014ല്‍ ഗുര്‍ഗാവോണിലെ സൈബര്‍ഹബിലാണ് ചെറി കോമറ്റിന്റെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. ഒരുമാസം കൊണ്ട് തന്നെ സംരംഭത്തിന് വലിയ വിജയം നേടാനായി. ഒരു വര്‍ഷത്തിന് ശേഷം അടുത്ത ഔട്ട്‌ലെറ്റ് ആര്‍ കെ പുരത്ത് തുടങ്ങി. ഇതിനുശേഷം 2015ല്‍ ഡല്‍ഹിയിലും ഔട്ട്‌ലെറ്റ് തുടങ്ങി.വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് രോഹന്‍ പറയുന്നു.
No comments:
Post a Comment