Breaking

Tuesday, 30 October 2018

മോണയിൽ പ്രശ്നങ്ങളുണ്ടോ ? അവഗണിക്കരുത് !


മോണയിലുണ്ടാകുന്ന പ്രശ്നങ്ങളെ ആരും അത്ര പ്രാധാന്യത്തോടെ കാണാറില്ലാ എന്നതാണ് വാസ്തവം. എന്നാൽ ഇങ്ങനെ അവഗണിച്ച് കളയേണ്ട ഒരു ആരോഗ്യ പ്രശ്നമല്ല മോണരോഗങ്ങൾ. ഇത് ഹൃദയാഘാതത്തിലേക്ക് വരേ നയിച്ചേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്.
മോണ രോഗമുള്ളവരിൽ മോണകളിൽ നിന്നും രക്തം വരാറുണ്ട്. മോണകളിലെ രക്തക്കുഴലുകൽ തുറന്നിരിക്കുന്നതുകൊണ്ടാണിത്. രക്തക്കുഴലുകൾ ഫാറ്റ് ഉൾപ്പടെയുള്ളവ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതിന് കാരണമാകും.
തുറന്നിരിക്കുന്ന രക്തക്കുഴലുകളിലൂടെ ഹൃദയധമനികളിലേക്ക് രോഗാണുക്കൾ ചെല്ലാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മോണ രോഗങ്ങൾ ഉള്ളവരിൽ ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.





                  കുഞ്ഞുങ്ങളിലെ ഭക്ഷണശീലങ്ങൾ

 

No comments:

Post a Comment