ഉപയോഗിക്കാനായാലും വൃത്തിയാക്കാനായാലുമൊക്കെ ഏറ്റവും സൗകര്യപ്രദമായവയാണ് നോണ്‍ സ്റ്റിക്ക് പത്രങ്ങള്‍. പാചകം ചെയ്യാന്‍ എണ്ണ അധികംആവശ്യമില്ലാത്തതിനാലും ആഹാരസാധനങ്ങള്‍ പാത്രത്തില്‍ ഒട്ടി പിടിക്കാത്തതിനാലും നോണ്‍ സ്റ്റിക്ക് പാത്രങ്ങളോട് ആളുകള്‍ക്ക് പ്രിയം കൂടുതലാണ്.
എന്നാല്‍ എളുപ്പമാണെന്ന് കരുതി കയ്യില്‍ കിട്ടുന്നതെല്ലാം നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ പാകം ചെയ്യാമെന്ന് കരുതേണ്ട. ചെറുനാരങ്ങ, തക്കാളി തുടങ്ങിയ ക്ഷാര സ്വഭാവമുള്ള ഭക്ഷണങ്ങള്‍ ഇത്തരം പാത്രങ്ങളില്‍ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത് . പാകം ചെയ്ത് കഴിഞ്ഞാല്‍ ഇത്തരം പാത്രങ്ങളില്‍ നിന്നും എത്രയും വേഗം അവമാറ്റുക , അതല്ലെങ്കില്‍ ഉണ്ടാക്കിയ ഭക്ഷണം വേഗം കേടാകുവാന്‍ ഇടയാകുന്നു.
നോണ്‍സ്റ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി തീ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ ഒരുനിശ്ചിത മായ പരിധിക്കപ്പുറം ഇവക്ക് ചൂടേറ്റാല്‍ ഇത്തരം പാത്രങ്ങള്‍ നശിക്കുമെന്ന് മാത്രമല്ല , വിഷാംശവുമായ തീരും.
അതുപോലെ തന്നെ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ സ്റ്റീല്‍ പോലുള്ള തവികള്‍ ഉപയോഗിക്കുകയും ചെയ്യരുത് . കോട്ടിംങ് പോയാല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിഷാംശമാകും . കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരം പാത്രങ്ങള്‍ വളരെ വേഗം നശിച്ച് പോകുകയും ചെയ്യും . സ്പോഞ്ച് പോലുള്ളവ കൊണ്ട് മാത്രം ഇത്തരം പാത്രങ്ങള്‍ കഴുകുക . മറിച്ചായാല്‍ കോട്ടിംങ് ഇളകി പാത്രം കേടു വരുത്താന്‍ ഇടയാക്കും.
No comments:
Post a Comment