ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി യുസഫ് കലാന് നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രാഥമിക കോടതി വിധിച്ച രണ്ടു ലക്ഷം ദിർഹം അപ്പീൽ കോടതി ഒൻപത് ലക്ഷമാക്കി ഉയർത്തി.
മലപ്പുറം കോട്ടക്കൽ കൽപകഞ്ചേരി കുറുകത്താണി സ്വദേശിയായ യൂസഫ് കലാൻ (47)എന്നയാൾക്ക് 05-01-2016ന് ഫുജൈറ രജിസ്‌ട്രേഷനുള്ള കാർ ഇടിച്ചാണ് ഗുരുതരമായ പരിക്ക് പറ്റിയത്. ഫുജൈറ, ദിബ്ബ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും കേസിൽ അപകടം സംഭവിച്ച യൂസഫ് കലാനെയും, കാർ ഡ്രൈവറെയും കുറ്റക്കരായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.
വാഹനാപകടത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പരാതിക്കാരന്റെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും, കെ എം സി സി പ്രസിഡന്റ് യുസഫ് മാസ്റ്റർ, കെ എം സി സി ഭാരവാഹി ഇബ്രാഹിം ആലംപാട്, അഡ്വൈസറി ബോർഡ് മെമ്പർ സി.കെ ഖാലിദ് ഹാജി പല അഭിഭാഷകരെയും സമീപിച്ചെങ്കിലും, ഫുജൈറ, ദിബ്ബ ഹോസ്പിറ്റലുകളിൽ ഭീമമായ ചികിത്സ ചെലവ് കൊടുക്കേണ്ടതിനാലും, യുസഫ് കാലന്റെ ഭാഗത്തും തെറ്റുള്ളത്കൊണ്ടും
നഷ്ടപരിഹാരം ലഭിക്കില്ല എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു. അപ്പോൾ ഇത്തരം സങ്കീർണമായ കേസുകൾ കൈകാര്യംചെയ്യുന്നതിൽ വിദഗ്ധനും ഷാർജയിലെ പ്രമുഖ നിയമപ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരിയെ സാമൂഹ്യ പ്രവർത്തകർ മുഖേന യൂസഫ് കലാന്റെ കുടുംബക്കാർ സമീപിക്കുകയായിരുന്നു. അദ്ദേഹം ഈ കേസിന്റെ വിജയസാധ്യത ഉറപ്പുനൽകി കേസ് ഏറ്റെടുക്കുകയും ദുബായ് കോടതിയിൽ അഡ്വ. അലി ഇബ്രാഹിം മുഖേന ഇൻഷുറൻസ് കമ്പനിക്കും വാഹനമുടമക്കും, ഡ്രൈവർക്കുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
No comments:
Post a Comment