ഫോര്‍ഡ് ആസ്പയറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് കേരളമുള്‍പ്പടെയുള്ള വിപണികളില്‍ അവതരിപ്പിച്ചു. 555,000 രൂപയാണ് പുതിയ വാഹനത്തിന്റെ തുടക്കവിലയെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട്. ഏഴു നിറങ്ങളിലായി അഞ്ച് വേരിയെന്റുകളായാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
പെട്രോളിന് 20.4 ലിറ്ററും ഡീസലിന് 26.1 ലിറ്റര്‍ മൈലേജും ഫോര്‍ഡ് ആസ്പയര്‍ നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് 15 ശതമാനം കനം കുറവായതിനാല്‍ ഇന്ധനക്ഷമത കൂടുകയും ഗിയര്‍ ഓയിലിന്റെ ചിലവ് 40 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. ആസ്പയര്‍ ഓട്ടോമാറ്റിക്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഉപയോഗിച്ചിരിക്കുന്ന്. പെട്രോളിലാണ് ഓട്ടോമാറ്റിക്ക് വാഹനം ഓടുന്നത്.
പുറംമോടിയില്‍ മുന്‍വശത്തും പിന്‍വശത്തും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിനൊപ്പം ഇന്റീരിയറിലും സുരക്ഷിതത്വ മുന്നൊരുക്കങ്ങളിലും ഫോര്‍ഡ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ആസ്പയറിന്റെ എല്ലാ പതിപ്പുകളിലും ഡ്യുവല്‍ എയര്‍ബാഗ് ലഭ്യമാക്കുന്നുണ്ട്. ടോപ്പ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍ വരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment