തിരുവനന്തപുരം: വയലിന്‍ സംഗിതജ്ഞന്‍ ബാലഭാസ്ക്കറിന്റെ വിയോഗത്തിൽ അനുശോചനമര്‍പ്പിച്ച് കലാലോകം. ചെറു പുഞ്ചിരിയോടെ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച് ജനങ്ങളുടെ മവനസ്സിൽ ഇടം നേടിയ അതുല്യ പ്രതിഭ, ഫ്യൂഷന്‍ സംഗീതത്തിന് പുത്തൻ ഉണർവ് നൽകിയ സംഗീത മാന്ത്രികന്‍ കൂടിയായിരുന്നു ബാലഭാസ്ക്കർ.
"ബാലഭാസ്കറിനും മകൾ തേജസ്വിനിയ്ക്കും സംഭവിച്ച ദുരന്തവാർത്ത ഹൃദയം തകർക്കുന്നു. ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകട്ടെ. നടുക്കം വിട്ടു മാറുന്നില്ല," ദുൽഖർ സൽമാൻ പറയുന്നു.
നിങ്ങള്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദി ബാലു ഏട്ട.. നിങ്ങള്‍ ഇനി നമ്മോടൊപ്പം ഇല്ലാ എന്നത് എനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്.. സംഗീത ലോകത്ത് നിങ്ങള്‍ ഒരു മേധാവിയായിരുന്നു, നിങ്ങളുടെ പ്രകടനങ്ങളും പുഞ്ചിരിയും എന്നും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കും-; വിനീത് ശ്രീനിവാസൻ ട്വിറ്ററിൽ കുറിച്ചു.
ഹൃദയ ഭേദകം!!നിങ്ങളുടെ പുഞ്ചിരിയും മാന്തിക സംഗീതവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല;ഞങ്ങള്‍ എപ്പേഴും നിങ്ങളെ മിസ് ചെയ്യും-, നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.
'വാക്കുകള്‍ കൊണ്ടു മാത്രം വിടപറയാനാവില്ല,പ്രിയ സുഹൃത്തിന്...ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹാനായ കലാകാരനാണ് കാലയവനികക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാകുന്നില്ല,സഹിക്കാനാകുന്നില്ല,ഈ വേര്‍പാട്,ആദരാഞ്ജലികള്‍. നടന്‍ ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
No comments:
Post a Comment