Breaking

Sunday, 14 October 2018

സൈബർ കുറ്റകൃത്യങ്ങൾ: പ്രവാസി മലയാളികൾക്കും പിടി വീഴും

ദുബായ് : സൈബർ ഇടങ്ങളിൽ അപമര്യാദയായി പെരുമാറുക, വെല്ലുവിളിക്കുക, ഭീഷണിപ്പെടുത്തുക, തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെയും കുടുക്കാൻ ഒരുങ്ങി കേരളാ പോലീസ്.
കേരളാ പോലീസിന്റെ സൈബർ ഡോം, സൈബർ സെൽ തുടങ്ങിയ വിഭാഗങ്ങളാണ് ഇതിനായി ഒരുങ്ങുന്നത്. പ്രവാസികൾ ഉൾപ്പെടുന്ന നിരവധി സൈബർ കുറ്റകൃത്യങ്ങൾ അടുത്ത കാലത്തായി വർധിച്ചു വരുന്ന സാഹചര്യത്തിലാണിത്.

പ്രവാസികൾ തിരികെ നാട്ടിലെത്തുമ്പോൾ പിടികൂടാനാണ് ശ്രമം. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഇതോടുകൂടി സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും ആരോപണ വിധേയരായ നിരവധി മലയാളി പ്രവാസികൾ കുടുങ്ങുമെന്നാണ് ലഭ്യമായ വിവരം.

No comments:

Post a Comment