ടാക്സി-ലൈറ്റ് മോട്ടോർ വാഹനമോടിക്കാൻ
ഇനി ബാഡ്ജ് വേണ്ട
ചെറിയ ഗതാഗത –ചരക്കു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇനി ബാഡ്ജ് വേണ്ട. സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കു ബാഡ്ജ് നിർബന്ധമാക്കേണ്ടതില്ലെന്നു സംസ്ഥാന ഗതാഗത വകുപ്പു സെക്രട്ടറി ഉത്തരവിറക്കി.
ഓട്ടോ, ടാക്സി, ചെറിയ ചരക്കു വാഹനങ്ങൾ
(ലൈറ്റ് ട്രാൻസ്‌പോർട് വെഹിക്കിൾ GVW -
Gross Vehicle Weight-7500KG വരെയുള്ള വാഹനങ്ങൾ ) എന്നിവയുടെ ഡ്രൈവർമാർക്കൊന്നും ഇനി ലൈസൻസിനൊപ്പം ബാഡ്ജ് വേണ്ട. പുതിയ വിജ്ഞാപനം അനുസരിച്ച് ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്സ് പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് മാത്രമായിരിക്കും ബാഡ്ജ് ആവശ്യമായി വരിക. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി നടന്ന കേസിൽ ടാക്സി ലൈറ്റ് മോട്ടോർ വാഹനം ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.
#keralapolice #keralatrafficpolice #badgefortaxi
No comments:
Post a Comment