Breaking

Monday, 1 October 2018

ആ തന്ത്രികളില്‍ ബോ തൊട്ടാല്‍ വിരിയുമായിരുന്ന വിസ്മയങ്ങളിലാണിനി അയാള്‍ ജീവിക്കുക; കാണാം വിസ്മയം വിരിഞ്ഞ വേദികള്‍

തിരുവനന്തപുരം: വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രതിഭയാണ് ഭാലഭാസ്കര്‍. ഫ്യൂഷന്‍കൊണ്ട് യുവാക്കളെ കോരിത്തരിപ്പിച്ചും ശാസ്ത്രീയ സംഗീതത്തിലെ അച്ചടക്കവും വശ്യതയും കൊണ്ട് കേള്‍വിക്കാരെ പിടിച്ചിരുത്തുകയും ചെയ്തിട്ടുണ്ട് ഭാലഭായ്കര്‍.
വയലിന്‍റെ ചിന്‍ റസ്റ്റില്‍ മുഖമമര്‍ത്തിയാല്‍ പ്രാക്ഷകരെ വയലിന്‍ സംഗീതത്തിന്‍റെ മാസ്മരികതയിലേക്കയാള്‍ കൈപിടിച്ച് നടത്തിയിച്ചുണ്ട് എപ്പോ‍ഴും.
സിനിമാ സംഗീതത്തില്‍ ഇനിയുമേറെ ദൂരങ്ങള്‍ താണ്ടാനുണ്ടായിരുന്ന പ്രതിഭയാണ് അയാള്‍. അവസരങ്ങള്‍ ഏറെ കാത്തിരിക്കുമ്പോ‍ഴും താന്‍ ആരാധകരുടെ മനസ്സിലേക്ക് കടന്നുകയറിയ വേദികലെ അയാള്‍ക്ക് പാടെ ഉപേക്ഷിക്കാന്‍ ക‍ഴിയുമായിരുന്നില്ല.
തന്നെ തേടിവരുന്ന അംഗീകാരങ്ങളെയോ പുരസ്കാരങ്ങളെയോ കാത്തുനില്‍ക്കാന്‍ അയാള്‍ക്ക് നേരമില്ലായിരുന്നു. വയലിന്‍റെ തന്ത്രികളില്‍ ബോ ചേര്‍ന്ന് ക‍ഴിഞ്ഞാല്‍ വിരിയുന്ന സംഗീതത്തിന്‍റെ ലോകത്താണ് അയാള്‍ എന്നും ജീവിച്ചത്.
ആ ജീവിതം അവസാനിക്കുമ്പോള്‍ പക്ഷെ എങ്ങനെ പറഞ്ഞവസാനിപ്പിക്കുമെന്ന് എന്തൊക്കെ പറഞ്ഞയാളെ വിശേഷിപ്പിക്കണമെന്നോ അടുത്തറിഞ്ഞവര്‍ക്ക് കൃത്യമായി പറഞ്ഞുവയ്ക്കാന്‍ ക‍ഴിയുമെന്ന് തോന്നുന്നില്ല…
ഒന്നുറപ്പാണ് നമ്മള്‍ കേട്ടതും കണ്ടതുമായ ബാലഭാസ്കര്‍ അതുല്യനാണ്… കേള്‍ക്കാത്ത ബാക്കിയായ… കാണാന്‍ ബാക്കിയായ ബാലഭാസ്കര്‍ അതിലേറെ അവര്‍ണനീയവും

No comments:

Post a Comment