ജിഞ്ജർ ടീ, ഗ്രീൻ ടീ എന്നിങ്ങണെ ടീകൾ പലതാണ്. എല്ലാത്തിനും വ്യത്യസ്ത ഗുണങ്ങളും. എന്നാൽ ആപ്പിൾ ടീ എന്നത് അധികം ആരും കേൾക്കാത്ത ഒരു ടീ ആയിരിക്കും. ആപ്പിൾ ചായ എന്നറിയപ്പെടുന്ന ഈ ചായയിൽ ആരോഗ്യകരമായ ഗുണങ്ങൾ പലതാണ്.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ആന്റിഓക്‌സിഡന്റുകൾ, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളമായി ആപ്പിള്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ചെയ്യും.
പ്രോസ്റ്റേറ്റ് കാന്‍സർ, വാതം എന്നിവയെ ചെറുക്കുന്നതിനും ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നതിനും ആപ്പിൾ ടീ വളരെ ഉത്തമമാണ്.
ഇത് വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്നതാണ്. എന്നാൽ പലർക്കും എങ്ങനെയെന്ന് അറിയില്ല. ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കി തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിക്കുക. ശേഷം അല്‍പം ഗ്രാമ്പൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.
എന്നാൽ, ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആപ്പിള്‍ ടീ കുടിക്കരുത്. അലര്‍ജിയുള്ളവരും ആപ്പിള്‍ ടീ ഒഴിവാക്കുക. മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടണം. ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച് പാര്‍ശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആപ്പിൾ ടീ കുടിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.
No comments:
Post a Comment