Breaking

Sunday, 21 October 2018

ട്രാഫിക് സിഗ്നലിൽ വാഹനാപകടനം, മലയാളിക്ക് മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരം


ഷാർജ : ബുഹൈറ പോലീസ്‌ സ്റ്റേഷൻ പരിധിയിലുള്ള ഷാർജ അൽഖാനിൽ ട്രാഫിക് സിഗ്നലിൽ റോഡ് മുറിച് കടക്കവേ മോട്ടോർ സൈക്കിൾ ഇടിച്ച് പരിക്ക് പറ്റിയ മലയാളിയായ തിരുവനതപുരം വർക്കല സ്വദേശി സനൽ കുമാറിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ദുബായ് കോടതി വിധിച്ചു.
അപകടത്തെ തുടർന്ന് വാഹനാപകട നഷ്ടപരിഹാരം ലഭിക്കുന്നതിനായി സനൽ കുമാർ ഷാർജയിലെ പ്രമുഖ നിയമസ്ഥാപനത്തിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അഡ്വ. അലി ഇബ്രാഹിം മുഖേന ബൈക്കിന്റെ ഉടമയ്ക്കും, ഇനിഷുറൻസ് കമ്പനിക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
ഇരുഭാഗത്തിന്റെയും വാദങ്ങളും പരാതിക്കാരന്റെ ചികിത്സാ രേഖകളും പരിഗണിച്ഛ് കോടതി പരാതിക്കാരന് മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു.
ട്രാഫിക് സിഗ്നലുകളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ സിഗ്നലുകൾ പൂർണമായും ശ്രദ്ധിക്കുകയും, അനുസരിക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാമെന്ന് സാമൂഹ്യ പ്രവർത്തകനും നിയമ പ്രതിനിധിയുമായ സലാം പാപപ്പിനിശ്ശേരി പറഞ്ഞു.

No comments:

Post a Comment