അബുദാബി: ലുലു എക്‌സ്‌ചേഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി നല്‍കിയത് ഏഴ് കോടി രൂപയോളം. പ്രളയദുരന്തകാലത്ത് കേരളത്തെ ഒറ്റക്കെട്ടായി കൈപ്പിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ അബുദാബിയില്‍ നടന്ന ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് മുഖ്യമന്ത്രി പിണറായി വിജയന് മെമെന്റോ സമ്മാനിച്ചു.
വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ കേരള ജനതയ്ക്ക് ഏറ്റവും പ്രാഥമികമായ ജീവിത സാഹചര്യങ്ങള്‍ വരെ ഒരുക്കേണ്ടതുണ്ട്. പാര്‍പ്പിടവും ഭക്ഷണവും വെള്ളവുമടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് കൈത്താങ്ങായി നിലകൊള്ളാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുള്ളതായി അദീബ് അഹമ്മദ് പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്കുള്ള പണമയക്കുന്നതിന് ഫീസ് നിരക്ക് റദ്ദാക്കികൊണ്ടുള്ള തീരുമാനം കൈക്കൊണ്ട ആദ്യ ധനവിനിമയ സ്ഥാപനങ്ങളില്‍ ഒന്നാണ് ലുലു എക്‌സ്‌ചേഞ്ച്. ജിസിസിയിലെ മുഴുവന്‍ ശാഖകളിലും ഈ സേവനം ലഭ്യമാക്കിയിരുന്നു. റിലീഫ് കേന്ദ്രങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിലും ലുലു ഗ്രൂപ്പ് പ്രവര്‍ത്തകര്‍ മുന്‍ നിരയിലുണ്ടായിരുന്നതായും അദീബ് അഹമ്മദ് പറഞ്ഞു
No comments:
Post a Comment