ദുബായ് : യുഎഇയിൽ കഴിയുന്ന വിവാഹബന്ധം വേർപ്പെടുത്തിയതോ വിധവകളായതോ ആയ സ്ത്രീകൾക്ക് ഒരു വർഷക്കാലം കൂടി രാജ്യത്ത് താങ്ങാൻ അനുവദിച്ച് കൊണ്ടുള്ള വിസാ പരിഷ്കരണം നടപ്പാക്കുന്നു.
ദുബായ് ഫെസ്റ്റിവൽ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎഇ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫേഴ്‌സ് അറിയിച്ചതാണ് ഇക്കാര്യം.
യുഎഇ മന്ത്രിസഭ അംഗീകരിച്ച പുതിയ വിസാ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്തിന്റെ ഭാഗമായാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം പ്രവാസികളിൽ വിധവകൾക്കും വിവാഹ ബന്ധം വേർപ്പെടുത്തിയവർക്കും അവരുടെ കുട്ടികൾക്കൊപ്പം ഒരു വർഷം കൂടി യുഎഇയിൽ തന്നെ തുടരാം. സ്പോൺസർമാർ ഇല്ലാത്തവർക്കും ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയും.
No comments:
Post a Comment