ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയണമെന്ന ഇന്ത്യയുടെ ആവശ്യം കണക്കിലെടുത്ത് ഇന്ത്യക്ക് മാത്രമായി വാടസ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് പുതുതായി നിയമിതയായ ഉദ്യോഗസ്ഥ.
വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ തുടരെ ചോദിക്കുന്ന ചോദ്യങ്ങള്‍ (FAQ) വിഭാഗത്തില്‍ നല്‍കിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് അവസാനമാണ് ഇവരെ നിയമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാട്‌സ്ആപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യപനമൊന്നും നടത്തിയിട്ടില്ല. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. 20 കോടിയില്‍ അധികം ആളുകള്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.
No comments:
Post a Comment