അബുദാബി : യുഎഇയിൽ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോകളും വീഡിയോകളും പോസ്റ്റുചെയ്യുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. അപകടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും എടുക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പു നൽകുന്നു, അത്തരം തരത്തിലുള്ള പെരുമാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ 150,000 ദിർഹം പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.
അപകടം നടന്ന സ്ഥലങ്ങകളിൽ ചിത്രങ്ങൾ പകർത്തുന്നതും ഗുരുതരമായ തെറ്റാണ്. ഇത്തരം പ്രവർത്തനങ്ങൾ രക്ഷാപ്രവർത്തനത്തെയും ബാധിക്കും. ഇതോടൊപ്പം ട്രാഫിക് പട്രോളിങ്, ആംബുലൻസൻസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ താമസിപ്പിക്കുകയും ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പാട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു.
No comments:
Post a Comment