നഗര മാലിന്യസംസ്‌കരണത്തിന് സൂപ്പര്‍ പരിഹാരവുമായി ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസം മുംബൈയില്‍ സമാപിച്ച മുനിസിപാലിക 2018 പരിപാടിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ടാറ്റയുടെ മാലിന്യസംസ്‌കരണ വാഹനങ്ങളായിരുന്നു. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന് ഉപകരിക്കുന്ന തരത്തില്‍ വികസിപ്പിച്ച വിവിധ മോഡലുകളിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍ എന്നിവയെയാണ് ടാറ്റ അവതരിപ്പിച്ചത്.
വന്‍നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും മാലിന്യനിര്‍മാര്‍ജനത്തിന് ഉപകരിക്കുന്ന തരത്തിലുള്ളതാണ് വാഹനങ്ങള്‍. സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പര്‍, പുതുക്കിയ ഏസ് ബിഎസ് 4 ബോക്സ് ടിപ്പര്‍, ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍ മെഗാ, എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍ എം/സി തുടങ്ങിയ നിരവധി മോഡലുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. മികച്ച സാങ്കേതിക വിദ്യയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇവ മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജ്ജന ഗതാഗത രംഗത്ത് സഹായകരമാകും.
ടാര്‍പോളിന്‍ കവറോടുകൂടിയ ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പറില്‍ ഉണങ്ങിയതും നനവുള്ളതുമായ 1.8സി യു എം മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ ഏസ് ബിഎസ് 4 ബോക്സ് 2എംക്യൂബ് കവചിത ടിപ്പറില്‍ 70:30അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
2.2എം ക്യൂബ് ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍ മെഗാ മോഡലില്‍ ഹൈഡ്രോളിക് സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍ എം/സി ഉപയോഗിച്ച് ഓടകളില്‍ തടസ്സങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റിങ് സംവിധാനം ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. സെപ്റ്റിടാങ്കുകള്‍, മാന്‍ ഹോളുകള്‍ തുടങ്ങിയവയും ഇതുവഴി എളുപ്പത്തില്‍ വൃത്തിയാക്കാം. 5000കിലോഗ്രാമാണ് വാട്ടര്‍ ടാങ്ക് ശേഷി 3000കിലോഗ്രാം മാലിന്യങ്ങളും വഹിക്കാന്‍ ഇവക്ക് ശേഷിയുണ്ട്.
No comments:
Post a Comment