Breaking

Monday, 10 September 2018

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം, പത്തുവയസായാല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് എങ്ങിനെ?


ചെറുപ്രായത്തിലേ സമ്പാദ്യശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. പണ്ടൊക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സഞ്ചെയ്ക പോലുള്ള കൊച്ചുസമ്പാദ്യപദ്ധതികള്‍ സ്‌കൂളില്‍ തന്നെയുണ്ടായിരുന്നു. പലപ്പോഴും മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ കാശിക്കുടുക്കുകളും ഉണ്ടാകും. എന്നാല്‍ പത്തുവയസ്സായാല്‍ മുതിര്‍ന്ന വരെ പോലെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പോസ്റ്റ് ഓഫീസ് സഹായിക്കും.
ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ഏറ്റവും കുറഞ്ഞ പ്രായപരിധി പത്തുവയസാണ്. നൂറുരൂപ മാത്രം മതി അക്കൗണ്ട് തുടങ്ങാന്‍. കുട്ടികളുടെ ഈ അക്കൗണ്ടിന് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധനും ഇല്ല. നാലുശതമാനം പലിശയും ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പുതിയ പദ്ധതി വരുന്ന ഡിസംബര്‍ 31നകം വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഐപിപിബി ആരംഭിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള അക്കൗണ്ട് ചേര്‍ക്കാന്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളുടെ സേവനവുമായി പോസ്റ്റ്മാന്‍മാര്‍ വീട്ടുപടിക്കലെത്തും. 40,000 പോസ്റ്റ്മാന്‍മാരാണ് ഇതിനായി സജ്ജമായിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ഉപകരണവുമായാണ് ഇവര്‍ വീട്ടിലെത്തുക. ഇതുപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താനും ആധാര്‍ എന്റോള്‍മെന്റും സാധിക്കും.
സേവനങ്ങള്‍ എന്തൊക്കെ
ക്യൂആര്‍ കോഡില്‍ അധിഷ്ടിതമായ 'ക്യൂആര്‍ കാര്‍ഡ്' ഈ ബാങ്കിന്റെ സവിശേഷതയാണ്. ഇതുപയോഗിച്ച് ഷോപ്പിങ്ങും,ബാങ്കിടപാടുകളും നടത്താം. സേവിങ്‌സ്,കറന്റ് അക്കൗണ്ടുകള്‍,മണി ട്രാന്‍സ്ഫര്‍,ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍,ബില്‍ പേയ്‌മെന്റ്, വ്യാപാരസ്ഥാപനങ്ങളുമായുള്ള പെയ്‌മെന്റ് എന്നിവയൊക്കെ ഈ ക്യൂആര്‍ കോഡില്‍ അധിഷ്ടിതമാണ്. അതിനാല്‍ അക്കൗണ്ട് നമ്പറോ,പാസ്‌വേര്‌ഡോ ഓര്‍ത്തുവെക്കേണ്ടതില്ല. ബയോമെട്രിക് കാര്‍ഡായതിനാല്‍ പണം നഷ്ടമായാലും സുരക്ഷിതമായി തിരിച്ചെത്തും. ഇത്തരം സേവനങ്ങള്‍ മൈക്രോ എടിഎം ,മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍,എസ്എംഎസ്,ഐവിആര്‍ എന്നിവയിലൂടെയാണ് ലഭിക്കുക.

No comments:

Post a Comment