പതിനേഴുകാരിയെ കാണാനില്ലെന്ന വീട്ടുകാരിയുടെ പരാതിയെത്തുടർന്നുണ്ടയ പൊലീസ് അന്വേഷണത്തിൽ അറസ്‌റ്റിലായത് കോഴിക്കോട് കുമ്പളയിലെ ഇരുപതുകാരനെ. ഇരുവരും പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് മനസ്സിലായതോടെ പൊലീസ് ഇരുപതുകാരനായ ഫയാസ് മുബീനെക്കിറുച്ച് കൂടുതൽ അന്വേഷിച്ചു.
എന്നാൽ ഫയാസ് ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി പെൺകുട്ടികളേയും സ്‌ത്രീകളേയുമാണ്. ഡിജെയാണെന്ന് വ്യാജപ്രചാരണം നടത്തി ഫേസ്‌ബുക്കിൽ രണ്ടായിരത്തിലധികം സുഹൃത്തുക്കളേയും ഫയാസ് സ്വന്തമാക്കിയിട്ടുണ്ട്. മോഷ്ടിച്ച ആഢംബര ബൈക്കിലും കാറിലുമൊക്കെയാണ് സ്ഥിരം കറക്കം. എന്നാൽ താമസ് രണ്ട് സെന്റിലെ വീട്ടിലും. വീടിനടുത്ത വലിയ ഹോട്ടലിൽ ഡിജെയാണെന്നാണ് വിശേഷണം. മോർഫ് ചെയ്‌തും എഡിറ്റ് ചെയ്‌തും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നതും.
പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായത് സംബന്ധിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്ന ഫയാസ് അവിടെ നിന്നാണ് ഈ പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
വ്യാജ വിവരങ്ങൾ ഫേസ്‌ബുക്കിൽ നൽകിയതിലൂടെയാണ് പെൺകുട്ടികളും സ്‌ത്രീകളും ഫയാസിന്റെ വലയിൽ കുരുങ്ങിയത്. ഇവർ ഫയാസിന് പണവും നൽകിയിരുന്നതായി പറയപ്പെടുന്നു. മൂന്നു മാസം മുൻപ് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്.
പതിനേഴുകാരിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു ഇവരുടെ യാത്ര. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ നിന്നും ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്.
No comments:
Post a Comment