ന്യൂഡൽഹി : ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മുതൽ മലയാളി ഇരിക്കും. പ്രമുഖ വീഡിയോ സർവീസായ ഹോട്ട്സ്റ്റാർ സിഇഒയും മലയാളിയുമായ അജിത് മോഹനാണ് ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.
ഫേസ്ബുക്ക് ഇന്ത്യയുടെ സാരഥ്യം വഹിക്കാൻ താൻ നിയോഗിക്കപ്പെട്ടതിൽ തനിക്ക് ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഫേസ്ബുക്ക് ഇന്ത്യയെ മാര്‍ക്കറ്റില്‍ മികച്ച സ്ഥാനത്ത് എത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നുമാണ് നിയമന വാര്‍ത്തയറിഞ്ഞ അജിത് മോഹന്റെ ആദ്യ പ്രതികരണം.
ഫേസ്ബുക്ക് ഇന്ത്യാ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും അജിത് മോഹന്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്.
No comments:
Post a Comment