ദുബായ് : നിങ്ങള്‍ക്കെതിരെ ദുബായില്‍ കേസുകള്‍ ഉണ്ടോ.? എങ്കില്‍ അത് നിങ്ങളുടെ യാത്രകളെയും സ്വതന്ത്രമായ സഞ്ചാരത്തെയും ബാധിച്ചേക്കാം. പക്ഷെ കേസുകള്‍ ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ കഴിയും.? യാത്രക്കായി വിമാനത്താവളത്തിൽ എത്തുമ്പോഴാവും പലപ്പോഴും യാത്രാവിലക്ക് ഉള്ള കാര്യം നമ്മളില്‍ പലരും അറിയുന്നത്. ഇനി അത്തരം പ്രയാസം നേരിടേണ്ടി വരില്ല. ദുബായ് പൊലീസ് വെബ്സൈറ്റ് മുഖേന തങ്ങളുടെ അവസ്ഥ പരിശോധിക്കാനാകുമെന്ന് ആർട്ടിഫിഷൽ ഇൻറലിജൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കുന്നു.
dubaipolice.gov.ae എന്ന സൈറ്റ് മുഖേനയോ ദുബായ് പൊലീസിന്റെ മൊബൈല്‍ ആപ്പിലൂടെയോ സൗജന്യമായി ഇൗ സേവനം ലഭിമാണ്. ഇതിനായി ‘സർവീസ്’ എന്ന വിഭാഗത്തിൽ ‘ഇൻഡിവിജുവൽസ്’ എന്ന ടാബിൽ ക്ലിക് ചെയ്ത് ക്രിമിനൽ സ്റ്റാറ്റസ് ഒാഫ് ഫിനാൻഷ്യൽ കേസസ് എന്ന് സെർച്ച് ചെയ്യുകയാണ് വേണ്ടത്. എമിറേറ്റ്സ് ഐ.ഡി നമ്പർ കൃത്യമായി ഇവിടെ നൽകുകയും വേണം. ജനങ്ങൾക്കും ഉപഭോക്താക്കൾക്കും മികച്ച സ്മാർട്ട് സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇതു നടപ്പാക്കുന്നതെന്ന് ബ്രിഗേഡിയർ അൽ റസൂഖി പറഞ്ഞു. കൂടുതല്‍ വിവരങ്ങൾക്ക് 901 എന്ന നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം
No comments:
Post a Comment