ലോകത്തിലെ ഏറ്റവും വിലയേറിയ നായ്കുട്ടിയാണിത്. തിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപെട്ട ഈ നയക്കുട്ടിക്ക് ഏകദേശം 6 ലക്ഷം രൂപയാണ് വില വരുന്നത്. കണ്ടാൽ ഒരു ചെറിയ സിംഹകുട്ടിയാണോ എന്ന് ആർക്കും സംശയം തോന്നിപ്പോകും. കണ്ടാൽ ആരും ആദ്യമൊന്നു ഭയക്കും. എന്നാൽ ലോകത്താകമാനമുള്ള ബ്രീഡർമാരുടെയും ശ്വാനപ്രേമികളുടെയും മോഹമാണ് ഈ നായയെ സ്വന്തമാക്കുക എന്നത്.
75 കിലോക്ക് മുകളിലാണ് ഇതിന്റെ ശരാശരി തൂക്കം വരുന്നത്. ഗാർഡിയൻ ഡോഗ് എന്നാണ് ഇവാൻ അറിയപ്പെടുന്നത്. അതായത് ഒരു വീട് നോക്കാൻ ഇവാൻ ഒറ്റക്ക് മതി. വീട്ടുകാരോടും മറ്റും വേഗത്തിൽ ഇണങ്ങുന്ന പ്രകൃതക്കാരനാണ്. എന്നാൽ ആ സ്വഭാവശുദ്ധി പക്ഷെ വീട്ടിൽ അതിക്രമിച്ചു കയറുന്ന ആളുകളോട് ഉണ്ടാകില്ല എന്ന് മനസിലാക്കുക.
വിദേശരാജ്യങ്ങളിൽ നിന്നും നായയുടെ സ്വദേശമായ തിബറ്ററിൽ നിന്നും ഈ വംശത്തില്പെട്ട നായ്ക്കളെ കേരളത്തിലേക്ക് എത്തിക്കാറുണ്ട്. എന്നാൽ കാലാവസ്ഥയിലെ വ്യത്യാസം നിമിത്തം അധികനാൾ ഇവിടെ വളർത്തുക എളുപ്പമല്ല. എസി പോലുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഈ വിഭാഗത്തിൽപെട്ട നായ്ക്കളെ കേരളത്തിൽ വളർത്തുക. ശ്വാനപ്രദർശന വേളകളിൽ താരമാണ് തിബറ്റൻ മാസ്റ്റിഫ്.
അസാമാന്യ വലുപ്പമുള്ള ഇവയെ നിയന്ത്രിച്ചു കൊണ്ട് നടക്കുക എന്നത് തന്നെ വലിയൊരു ചുമതലയാണ്. എന്നാൽ ഇവനെ സ്വന്തമാക്കാനായി കിണഞ്ഞു പരിശ്രമിക്കുന്ന ശ്വാനപ്രേമികൾ ഒട്ടും കുറവല്ല. നേപ്പാൾ, ചൈന എന്നിവിടങ്ങളിലും തിബറ്റൻ മാസ്റ്റിഫിന് കാണാൻ കഴിയും. എന്നാൽ ഓരോ പ്രദേശങ്ങൾ മാറുന്നതനുസരിച്ച് ഇവയുടെ വലുപ്പത്തിലും വ്യത്യാസം ഉണ്ടായിരിക്കും.
ചുവപ്പ്, വെള്ള, കറുപ്പ് എന്നീനിറങ്ങളിലാണ് തിബറ്റൻ മാസ്റ്റിഫ് കൂടുതലായും കാണുന്നത്. 2013 ൽ അപൂർവ ഇനത്തിൽപെട്ട ഒരു തിബറ്റൻ മാസ്റ്റിഫ് ചൈനയിൽ വിറ്റുപോയത് $1.9 മില്യൺ തുകയ്ക്കാണ്.
No comments:
Post a Comment