വീട്ടമ്മമാരെ സംരംഭകരാക്കിയതിന് പിന്നില്‍ കുടുംബശ്രീയ്ക്ക് നല്ലൊരു പങ്കുണ്ട്. സാമ്പത്തിക സഹായവും പരിശീലനവും നല്‍കി മികച്ച സംരംഭകരെ വാര്‍ത്തെടുക്കുകയായിരുന്നു കുടുംബശ്രീ. കിഴക്കമ്പലത്തെ സൂര്യ കുടുംബശ്രീ ഇതുപോലെ കുറച്ചുവീട്ടമ്മമാരെ നല്ലൊരു സംരംഭകരാക്കി മാറ്റിയിരിക്കുകയാണ്.
ഫുഡ് പ്രൊസസിങ് മേഖലയില്‍ നൂതനവും വിജയകരവുമായ സംരംഭം വാര്‍ത്തെടുക്കുകയായിരുന്നു ഈ കുടുംബശ്രീ. സൂര്യ കുടുംബശ്രീയുടെ പ്രീമിയം പ്രൊഡക്ടുകള്‍ പലതാണ്. വാളന്‍പുളി,കുടംപുളി,ഉണക്ക ചക്ക എന്നിവയാണവ. 1999ല്‍ തുടങ്ങിയ സൂര്യ കുടുംബശ്രീ വ്യത്യസ്തവും നൂതനവുമായ ആശയമാണ് മുന്നോട്ട് വെച്ചത്. അഞ്ച് മെമ്പര്‍മാരുമായാണ് സൂര്യകുടുംബശ്രീ തുടങ്ങിയത്. ഇപ്പോള്‍ ലക്ഷകണക്കിന് രൂപയുടെ വിറ്റുവരവുള്ള സംരംഭമാണിത്.

പലയിടങ്ങളില്‍ നിന്നായി വിവിധ തരം പുളികള്‍ ശേഖരിക്കുകയും ,സംസ്‌കരിക്കുകയും ചെയ്ത ശേഷം മാര്‍ക്കറ്റിലെത്തിക്കുകയായിരുന്നു യൂനിറ്റ് ആദ്യം ചെയ്തതെന്ന് സെക്രട്ടറി ബിജി ആന്റണി പറയുന്നു. പിന്നീട് ഉണക്കചക്കയും വിപണിയിലെത്തിച്ചു.സൂര്യയുടെ ഉണക്കച്ചക്കയ്ക്ക് വന്‍ ഡിമാന്റാണ് ആളുകളില്‍ നിന്ന് ലഭിച്ചത്. ഡ്രയറിലിട്ട് ഉണക്കിയാണ് ചക്കച്ചുളകള്‍ പാക്കറ്റാക്കുന്നത്. വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷമാണ് ഉണക്കച്ചക്ക ഉപയോഗിക്കുക. അരി ഉപയോഗിച്ചുള്ള പുട്ടോ,കേക്കോ ഉണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റിയാണ് ഉണക്കച്ചക്ക. ചക്കയില്‍ നിന്ന് അമ്പതില്‍പരം ഉല്‍പ്പന്നങ്ങള്‍ തങ്ങളുല്‍പ്പാദിപ്പിക്കുന്നുവെന്ന് സൂര്യ കുടുംബശ്രീയുടെ പ്രസിഡന്റ് ഗ്രേസി ജോസഫ് പറയുന്നു. ഇപ്പോള്‍ പ്രാദേശികമായി കൂവ്വ ശേഖരിച്ച് സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഈ കുടുംബശ്രീ സംരംഭം.
പുളി വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും നടന്ന പല എക്‌സിബിഷനിലും സൂര്യകുടുംബശ്രീയിലെ അംഗങ്ങളെയും പങ്കെടുക്കാന്‍ തെരഞ്ഞെടുത്തിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനിലേക്കുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബശ്രീയിലെ അംഗങ്ങള്‍.
No comments:
Post a Comment