Breaking

Monday, 10 September 2018

ഒരുദിവസം 1,800 കപ്പ് ചായവിറ്റ് 'ഹാസ്‌രി'; പ്രതിമാസം പെട്ടിയില്‍വീഴുന്നത് രണ്ടുലക്ഷം


നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ചായയോടുള്ള പ്രിയം ചെറുതല്ല. നല്ല ചായ കുടിക്കാന്‍ കടകള്‍ തേടി പോകുന്നവരാണ് ഏറെ. ഈ സാധ്യതകള്‍ മുതലാക്കി നൂറില്‍പരം വ്യത്യസ്ത രുചികളില്‍ ചായ നല്‍കുന്ന കടകളും പലയിടങ്ങളില്‍ കാണാം. എന്നാല്‍ എന്നായാലും ഏതുസമയത്താലും ഒരേ രുചിയിലും ഒരേ സ്വാദിലും ചായകിട്ടുന്നയിടം വിരളമാണ്. ഒരുദിവത്തെ അതേ കൂട്ടില്‍ അടുത്തദിവസം ചായ ലഭിക്കുക പ്രയാസം തന്നെ.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചായസംരംഭം 'ഹാസ്‌രി' യില്‍ എത്തുന്നവര്‍ ഈ പ്രശ്‌നം നേരിടില്ല. കാരണം ഇവിടെ ഏതുദിനം വന്നാലും ചായയുടെ രുചിയില്‍ ഒട്ടും മാറ്റമുണ്ടാകില്ല. അതുതന്നെ ഇവരുടെ ട്രേഡ് സീക്രട്ടും. വേറിട്ട കൂട്ടിലൂടെ ചായപ്രേമികളെ ആകര്‍ഷിക്കുന്ന ഹാസ്‌രിക്കു പിന്നിലുള്ളത് മൂന്നു പേരാണ്. കിരണ്‍ സിംഗാള്‍, അര്‍ജുന്‍ മിദ്ദ, ധ്രുവ് അഗര്‍വാള്‍. മിതമായ വിലയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചായ എന്നതാണ് സവിശേഷതയെന്നും ഓഫിസുകളിലും വിതരണമുണ്ടെന്നും ധ്രവ് പറയുന്നു.
തുടക്കം രണ്ടുവര്‍ഷം മുമ്പ്
രണ്ടുവര്‍ഷം മുമ്പു മുംബൈയിലെ മലാഡിലായിരുന്നു നഗരത്തിലെ ചായ പ്രേമികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഹാസ്‌രിയുടെ തുടക്കം. 15 ലക്ഷം രൂപ പ്രാഥമികമായി നിക്ഷേപിച്ചു. നിലവില്‍ അഞ്ച് ഔട്ട്‌ലെറ്റുകളുണ്ട്. അഞ്ചിടത്തും ഒരു കൂട്ടുപയോഗിക്കുന്നവെന്നതാണ് ഇവരുടെ പ്രത്യേകത. ദിബ്രുഗയില്‍നിന്നുള്ള തെയില മാത്രമേ ഉപയോഗിക്കൂ.
ഒന്നോ, രണ്ടോ കപ്പിനുവേണ്ടി മാത്രം ചായ തയ്യറാക്കില്ല. ഏകദേശം 20 മിനിറ്റ് സമയംകൊണ്ട് ഒരുസമയത്ത് 2.5 ലിറ്റര്‍ ചായയുണ്ടാക്കും. ഒരു ചായയ്ക്ക് 20 രൂപ നല്‍കണമെന്ന് ധ്രുവ് കൂട്ടിച്ചേര്‍ക്കുന്നു. ബിസിനസിന്റെ തുടക്കത്തില്‍ വാടകയിനത്തിലുള്ള ചെലവ് വലിയ വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് റവന്യൂ ഷെയറിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചു.
രണ്ടുലക്ഷം രൂപയുടെ വരുമാനം
തുടക്കത്തിനു ശേഷമുള്ള ആദ്യത്തെ ആറുമാസത്തെ പ്രതിമാസ വരുമാനം 95,000 രൂപ മാത്രമായിരുന്നു. എന്നാല്‍ കോര്‍പറേറ്റ് മാതൃകയിലേക്ക് കടന്നതോടെ വരുമാനം രണ്ടുലക്ഷത്തിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ വരുമാനം സര്‍വകാല റെക്കോഡായ നാലുലക്ഷത്തില്‍ തൊട്ടു. ദൈനംദിനം 40-ഓളം കോര്‍പറേറ്റ് കമ്പനികള്‍ക്കായി 1,800 കപ്പ് ചായ ഇവര്‍ വില്‍ക്കുന്നു.
ലക്ഷ്യം കൂടുതല്‍ ഒട്ട്‌ലെറ്റുകള്‍
പെനിന്‍സുല ബിസിനസ് പാര്‍ക്കില്‍ നാലോളം ഔട്ട്‌ലെറ്റുകള്‍ ഹാസ്‌രിയുടെ ചായക്കടകളില്‍ നിരവധി നിക്ഷേപകര്‍ ആകൃഷ്ടരാകുന്നുണ്ട്. അര്‍ഥവെഞ്ച്വര്‍ ഫണ്ടില്‍നിന്ന് 1.25 കോടി സമാഹരിച്ച് 25-ല്‍ അധികം ഔട്ട്‌ലെറ്റുകള്‍ക്കാണ് അടുത്ത 18 മാസംകൊണ്ട് ലക്ഷ്യമിടുന്നത്. പ്രധാന ആശുപത്രികള്‍, സിനിമാസ്, കോളജുകള്‍ എന്നിവരുമായി പങ്കാളിത്തത്തന് മൂവര്‍സംഘം ശ്രമിക്കുന്നുമുണ്ട്. പഞ്ചാബില്‍നിന്നുള്ള പ്രധാന സ്‌നാക്്‌സ് വിഭവങ്ങളും ചായയ്‌ക്കൊപ്പം ഹാസ്‌രി നല്‍കുന്നു.

No comments:

Post a Comment