Breaking

Saturday, 1 September 2018

വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു


തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. മൂന്നാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തേടും. 
 
അമേരിക്കയിലിരുന്നുകൊണ്ട് തന്നെ ഈ ഫയല്‍ സംവിധാനം വ‍ഴി മുഖ്യമന്തി സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തും. മന്ത്രി സഭായോഗങ്ങൾക്ക് അധ്യക്ഷ്ത വഹിക്കാനുള്ള ചുമതല മന്ത്രി ഇ പി ജയരാജനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ ഇ പി ജയരാജൻ തന്നെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവർത്തനം തുടരും
 
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചുരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുകയും അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 19 ന് തീരുമാനിച്ചിരുന്ന യാത്ര കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകാനാ‍യി മാറ്റിവക്കുകയായിരുന്നു. 

No comments:

Post a Comment