Breaking

Monday, 3 September 2018

അവന്റെ വലിയ ആഗ്രഹത്തിനൊപ്പം തോൾ ചേർന്നതിൽ സന്തോഷം: ‘ലൂസിഫറിനെ’ കുറിച്ച് ഇന്ദ്രജിത്ത്


പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. നായകൻ മോഹൻലാൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി വില്ലനാകുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രജിത്ത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.
 
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. 

No comments:

Post a Comment