Breaking

Saturday, 1 September 2018

ദുബായിൽ ആളെ കൊലപ്പെടുത്തി പെട്ടിയിലാക്കി; രണ്ടു പേർ പോലീസ് പിടിയിൽ


ദുബായ് : ദുബായിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു. കൊലപാതകത്തിന് മൃതദേഹം പെട്ടിയിലാക്കി ഒളിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടി. ഇരുവരെയും സ്വദേശങ്ങളിലേക്ക് കടക്കാൻ ശ്രമിക്കവേ ദുബായ് വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയച്ചത്തെന്നാണ് പോലീസ് കണ്ടെത്തിയത്.  വേശ്യയാലയം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു വാക്കുതർക്കമെന്നാണ് ലഭ്യമായ സൂചനകൾ. സംഭവം നടന്നത് ദുബായ് ദൈറയിലെ ഒരു ഫ്‌ളാറ്റിലാണെന്നും സംഭവ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന 11 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്നവർ ഏഷ്യൻ സ്വദേശികളാണ് എന്നാണ് പോലീസ് അറിയിച്ചത്.

No comments:

Post a Comment