Breaking

Wednesday, 5 September 2018

ഞാൻ എന്റെ ജോലി ചെയ്യുകയാണ്: പ്രതികരണവുമായി മോഹൻലാൽ

തൃശൂർ∙ താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്‌സഭാ സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് താൻ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും മോഹൻലാൽ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്.

 വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാൻ വേണ്ടിയായിരുന്നു അത്.’
‘മുൻപു മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോൾ ജോലി ചെയ്യുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.

No comments:

Post a Comment