Breaking

Monday, 3 September 2018

വേനലവധി കഴിഞ്ഞു, ആദ്യ ദിനം കുട്ടികൾക്കൊപ്പം ക്ലാസിൽ ഇരുന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്


അ​ബൂ​ദാബി:
 വേനലവധിക്ക് ശേഷം ഗൾഫ് നാടുകളിലെ സ്‌കൂളുകൾ പുനരാരംഭിച്ച ദിനത്തിൽ കുട്ടികളോടൊപ്പം ക്ലാസിൽ ഒരു കിരീടാവകാശി. അ​ബൂ​ദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ആണ് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ക്ലാ​സി​ലി​രു​ന്നത്. വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സ്​​കൂ​ൾ തു​റ​ന്ന ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഖ​ലീ​ഫ സി​റ്റി​യി​ലെ അ​ൽ അ​സാ​യി​ൽ സ്​​കൂ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച​ത്.
അ​ബൂ​ദ​ബി എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഹ​സ്സ ബി​ൻ സാ​യി​ദും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്​​കൂ​ൾ സ​ന്ദ​ർ​ശ​ന​ത്തി​െ​ൻ​റ ഫോ​േ​ട്ടാ​ക​ൾ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തു.

No comments:

Post a Comment