യുഎഇയിൽ നടന്ന രണ്ട് ശസ്ത്രക്രിയകളിലൂടെ രണ്ട് വർഷത്തോളം തുടർച്ചയായി വേദന അനുഭവിക്കുന്ന അവർക്ക് റാസ് അൽ ഖൈമ ആശുപത്രിയിലായിരുന്നു ചികിത്സ. 73 വയസുള്ള രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് ഡോക്ടർ അനൂപ് കുമാർ പാനിഗ്രീഹിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു. ‘അച്ചലൈഷ്യ കാർഡിയ’ എന്ന മാരക അസുഖ ബാധിതയായിരുന്നു സ്ത്രീയെന്നും ഡോക്ടർ പറഞ്ഞു.
ഈ രോഗത്തിന്റെ സാധാരണ ലക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ്. ഈ അസുഖ ബാധിതരായ രോഗി ഭക്ഷണം, ദ്രാവകങ്ങൾ വിഴുങ്ങാൻ നെഞ്ചിൽ കുടുങ്ങിപ്പോകുന്നതാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു. മിനിമൽ ആക്സസ് സർജറി വിഭാഗം മേധാവിയാണ് സീനിയർ സ്പെഷ്യലിസ്റ്റ് ഡോക്ടർ അനൂപ് കുമാർ.
ശാസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖമായി ഇരിക്കുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
No comments:
Post a Comment