Breaking

Monday, 3 September 2018

യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന നായ റോഡിലേക്കെടുത്തുചാടി; നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി


കൊല്ലം: യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നായ റോഡിലേക്ക് എടുത്തു ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ എസ് ആറ് ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊല്ലം അഞ്ചാലം‌മൂടിനു സമിപത്ത് കടവൂർ ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. പെരുമണ്ണിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. 


പരിക്കേറ്റ കടയുടമ ശിവരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനൊപ്പം ബൈകിന്റെ പിൻസീറ്റിലിരിന്ന് യാ‍ത്ര ചെയ്യവെ നായ പെട്ടന്ന്  റോഡിലേക്ക് എടുത്തുചാടിയതോടെ ബൈക്ക് റോഡിൽ മറിഞ്ഞു. പിന്നാലെ വന്ന കെ എസ് ആർ ടി സി യുവാവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു, 
 
അപകടം ഉണ്ടായതോടെ യുവാവും നായയും സ്ഥലത്തു നിന്നും മുങ്ങി. അപകടത്തിന് കാരണമായ ബൈക്ക് പൊലീസ് കസ്റ്റ്ഡിയിൽ എടുത്തിട്ടുണ്ട്. ബസ് ഇടിച്ചു കയറിയതിനെ തുടർന്ന് കട ഭാഗികമായി തകർന്നു. 

No comments:

Post a Comment