Breaking

Saturday, 1 September 2018

വോഡാഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം; ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി പുതിയ കമ്പനി

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്തെ ഭീരന്മാരായ വോഡാഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം പൂര്‍ത്തിയായി. ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭേക്താക്കളുള്ള ടെലികോം സേവനദാതാക്കളായി കമ്പനി മാറും.
കുമാര്‍ മംഗലം ബിര്‍ള ചെയര്‍മാനായുള്ള പുതിയ 12 അംഗ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതായി കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആറ് സ്വതന്ത്ര ഡയറക് ടര്‍മാരുള്ള വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സിഇഒ ബലേഷ് ശര്‍മ്മയാണ്. 40 കോടി ഉപഭോക്താകളാണ് കമ്പനിക്ക് നിലവില്‍ ഉള്ളത് എന്നാണ് ഔദ്യോഗിക കണക്കുകള്‍.
വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന് 2,70,000 ജിഎസ്എം സൈറ്റുകളും 300,000 3ജി 4ജി സൈറ്റുകളും സ്വന്തമായി ഉണ്ടാകും. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ലയനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയുടെ 32.2 ശതമാനവും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിനാകും.
ഇരു കമ്പനിയും ലയിക്കുന്നതോടെ 1.5ലക്ഷം കോടി രൂപയുടെ സംരംഭമാണ് നടക്കുന്നത് എന്നാണ് ലഭ്യമായ സൂചനകള്‍. വോഡാഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. ലയനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയുടെ 32 ശതമാനവും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിനാകും.

No comments:

Post a Comment