ലോകം കാത്തിരുന്ന ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പെത്തി. വാച്ച് സീരീസ് 4 ആണ് സ്റ്റീവ് ജോബ്‌സ് സെന്ററില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. മനുഷ്യന്റെ ആരോഗ്യത്തോടുള്ള മഹത്തായ പ്രതിബദ്ധതയാണ് വാച്ചിന്റെ പ്രത്യേകത. ഇസിജി വരെ നോക്കാന്‍ സാധിക്കുന്ന വാച്ച്. കണക്റ്റിവിറ്റി, ഫിറ്റ്‌നെസ്, ഹെല്‍ത്ത് എന്നിവയില്‍ ഊന്നല്‍ നല്‍കിയാണ് ആപ്പിളിന്റെ സീരീസ് 4 വാച്ച് എത്തിയിരിക്കുന്നത്. ഡിസൈനിലും പ്രോഗ്രാമിലും എല്ലാം പുതുമയാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ഉപഭോക്താവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു ഇന്റലിജന്റ് ഗാര്‍ഡിയന്‍ എന്നാണ് ആപ്പിള്‍ വാച്ചിനെ കമ്പനി വിശേഷിപ്പിച്ചത്. ഹാര്‍ട്ട് റേറ്റ് നോട്ടിഫിക്കേഷന്‍ വരെ കൃത്യതയോടെ നല്‍കാന്‍ വാച്ചിന് സാധിക്കും. ഹാര്‍ട്ട്ബീറ്റ് തീരെ കുറഞ്ഞാല്‍ ആപ്പിള്‍ വാച്ച് അത് മനസിലാക്കി സിഗ്നല്‍ നല്‍കും. ഹൃദയത്തിന്റെ താളത്തിലെ പാകപ്പിഴകള്‍ വരെ വാച്ചിന് നിങ്ങളെ മനസിലാക്കാന്‍ സാധിക്കും. ഇസിജി അധിഷ്ഠിത വാച്ചാണിതെന്ന് പറയുമ്പോള്‍ തന്നെ ആലോചിക്കാലോ വാച്ചിന്റെ മേന്മ.
എവിടെവെച്ചും വാച്ചുപയോഗിച്ച് ഇസിജി നിങ്ങള്‍ക്ക് നോക്കാന്‍ സാധിക്കുമെന്നതാണ് ആപ്പിളിന്റെ സൂപ്പര്‍ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. അതായത് ക്ലിനിക്കില്‍ പോയി ഇസിജി എടുക്കേണ്ടെന്ന് സാരം. ആരോഗ്യത്തോടുള്ള ആപ്പിളിന്റെ പ്രതിബദ്ധത മഹത്തരമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ പറഞ്ഞു.
ഉപഭോക്താക്കളെയാണ് ഞങ്ങള്‍ എല്ലാ പദ്ധതിയുടെയും കേന്ദ്രമാക്കുന്നത്. ടെക്‌നോളജിയെ വ്യക്തികേന്ദ്രീകൃതമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആപ്പിള്‍ വാച്ച് ആണ് ആപ്പിള്‍ അവതരിപ്പിച്ച സവിശേഷമായ ഒരുല്‍പ്പന്നം. ലോകത്തെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് വാച്ചാണ് ആപ്പിളിന്റേതെന്ന് ടിം കുക്ക് പറഞ്ഞു. ഒരു വാച്ചിനെ സംബന്ധിച്ച സകല സങ്കല്‍പ്പങ്ങളും പൊളിച്ചെഴുതുന്നതാണ് ആപ്പിള്‍ വാ
No comments:
Post a Comment