ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടനില്‍ നിന്ന് സംവിധാനത്തിലെത്തണം എന്ന തീരുമാനം ഞാന്‍ എടുക്കുന്നത്. അന്ന് തൊട്ട് ആ സ്വപ്‌നം രൂപപ്പെടുത്തുകയാണ് ഞാന്‍. എന്നാല്‍ അതിന് തക്കതായ ഒരു കഥയും പശ്ചാത്തലവും വേണമായിരുന്നു. അതിനാണ് കാത്തിരുന്നത്. അവസാനം അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.’–ഹരിശ്രീ അശോകൻ പറഞ്ഞു
സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളില്‍ നിന്നും പുതിയ സംരംഭത്തിനായുള്ള പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ധാരാളം ഉപദേശങ്ങള്‍ സിനിമാരംഗത്തുള്ള എന്റെ സുഹൃത്തുക്കളില്‍ നിന്ന ലഭിക്കുന്നുണ്ട്. സിദ്ദിഖ്, ലാല്‍ എന്നിവരില്‍ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ഞാന്‍ തേടിയിട്ടുമുണ്ട്. അവരുമായി എന്റെ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള മാറ്റം എന്റെയുള്ളില്‍ ഉണ്ടാകാനാണ്. എന്തായാലും ആ മാറ്റത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞു.’ അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി , മനോജ് കെ. ജയൻ, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.
കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്നാണ് വിവരം. എം. ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേർന്ന് എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് നിർമാണം.
ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, ജോയ് മാത്യു, ബാബുരാജ്, സിദ്ധാര്‍ഥ് ശിവ, നാദിര്‍ഷ, വിനീത് കുമാര്‍, സലിം കുമാര്‍, രമേഷ് പിഷാരടി തുടങ്ങിയവരും അഭിനയരംഗത്തുനിന്നും സംവിധായകരായതാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഇവർക്കു പിന്നാലെയാണ് ഹരിശ്രീ അശോകന്റെ വരവ്
No comments:
Post a Comment