Breaking

Monday, 3 September 2018

അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 23 കോടി രൂപ സ്വന്തമാക്കി മലയാളികൾ: ഇത്തവണയും ഭാഗ്യം തെളിഞ്ഞത് നാല് മലയാളികളടക്കം 6 ഇന്ത്യക്കാർക്ക്


ദുബായ്‌: 
അബുദാബി ഡ്യൂട്ടി ഫ്രീ കഴിഞ്ഞമാസത്തെ നറുക്കെടുപ്പിൽ തൊടുപുഴ സ്വദേശി ജോർജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. നറുക്കെടുപ്പിൽ സമ്മാനം നേടിയവരൊക്കെ ഇന്ത്യക്കാരാണ്. ജോർജ് മാത്യുവിനെ കൂടാതെ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചു. സുൾഫിക്കറലി പാലശ്ശേരിക്ക് ഒരു ലക്ഷം ദിർഹവും കൈതാരത്ത് ജോസഫ് ഫ്രാൻസിസിന് 80,000 ദിർഹവും അബ്ദുൽ സലീൽ ചിറക്കണ്ടത്തിലിന് 70,000 ദിർഹവും ഒാമനക്കുട്ടൻ നാരായണന് അരലക്ഷം ദിർഹവുമാണ് ലഭിച്ചത്. ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗൾഫ് ന്യൂസിലെ ജീവനക്കാരനാണ് ജോർജ് മാത്യു.

No comments:

Post a Comment