പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്.
യുപിഐ പോലുള്ള പണമിടപാടു വഴി 46.04 കോടി രൂപയും ഇലക്ട്രോണിക് പണമിടപാടു വഴി 145.17 കോടി രൂപയുമാണ് എത്തിയിരിക്കുന്നത്.
ട്രഷറികൾ വഴിയടച്ച സംഭവനയും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുത്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ തുക
ദുരിതാശ്വാസ നിധിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ദുരിതാശ്വാസ നിധിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.
No comments:
Post a Comment