Breaking

Friday, 3 August 2018

ഒരു കിലോ കൂണിന് 41000 രൂപ, ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ

ഇവ കൃഷി ചെയ്തെടുക്കാവുന്നവയല്ല എന്നത് തന്നെയാണ് ഇവറുടെ വിലവർദ്ധനവിനുള്ള പ്രധാന കാരണം


കൂൺ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. മാത്രമല്ല, പോഷക സമൃദ്ധവുമാണ് ഈ ആഹാര പദാർത്ഥം. അതിനാൽ തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളം കർഷകർ കൂൺ കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തുന്നുമുണ്ട്. ചിപ്പിക്കൂൺ, പാൽ കൂൺ തുടങ്ങിയ വിഭാഗത്തിൽപെട്ട കൂണുകൾക്ക് കിലോക് 400 മുതൽ 500 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാൽ കിലോക്ക് 41000 രൂപ വിലമതിക്കുന്ന ഒരു വിഭാഗം കൂണുകൾ കൂടിയുണ്ട്.
എന്നാൽ കേരളത്തിൽ അല്ല ഈ കൂൺ ഉള്ളത്.ജപ്പാനിൽ ഉള്ള മാറ്റ്സുറ്റാക്കേ മഷ്‌റൂം ആണ് ലോകത്തെ ഏറ്റവും വിലകൂടിയ കൂൺ. ഇതിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വിശേഷിപ്പിക്കാം. ഇന്റർനാഷണൽ മാർക്കറ്റിൽ ഒരു കിലോയ്ക്ക് ഏകദേശം 600ഡോളറാണ് വില. ഇവ കൃഷി ചെയ്തെടുക്കാവുന്നവയല്ല എന്നത് തന്നെയാണ് ഇവറുടെ വിലവർദ്ധനവിനുള്ള പ്രധാന കാരണം .
ഉൾക്കാടുകളിൽ വലിയ മരങ്ങൾക്കു കീഴെയാണ് ഇവ വളരുന്നത്.ജപ്പാനിലാണ് പ്രധാനമായും കാണപ്പെടുന്നത് എങ്കിലും കാനഡ, ഫിൻലൻഡ്‌ എം ഈജിപ്പ്റ്റ്, കൊറിയ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും മാറ്റ്സുറ്റാക്കേ മഷ്‌റൂം കാണപ്പെടുന്നുണ്ട്. പ്രത്യേക തരം മണ്ണിൽ, പ്രത്യേക കാലാവസ്ഥയിൽ ഉണ്ടാവുന്നതിനാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. കിട്ടുന്നതത്രയും പ്രകൃതിയുടെ വരദാനം എന്നേയുള്ളൂ.
അതിനാൽ തന്നെയാണ് മാറ്റ്സുറ്റാക്കേ മഷ്‌റൂമിന്‌ ഇത്രയും വില വരുന്നതും. സ്റ്റാർ ഹോട്ടലുകളിലെ വിശിഷ്ട വിഭവങ്ങളിൽ ഒന്നാണ് മാറ്റ്സുറ്റാക്കേ മഷ്‌റൂം.


പ്രാണികളുടെ ശല്യവും വളരാൻ വേണ്ട പരിതസ്ഥി ഇല്ലായ്മയും ഇവയുടെ നിലനിൽപിന് ഭീഷണികളാണ്. പല ഗ്രേഡുകളിൽ മാറ്റ്സുറ്റാക്കേ മഷ്‌റൂം ലഭ്യമാണ്. ഏറ്റവും ഉയർന്ന കോളിറ്റിക്ക് കിലോക്ക് 1000 ഡോളർ വിലവരും. കുറഞ്ഞ കോളിറ്റി ഉള്ളവയ്ക്ക് 90 ഡോളർ ആണ് വില

No comments:

Post a Comment