കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ചടങ്ങിലാണ് കോണ്ടിനെന്റല്‍ GT 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ രണ്ട് മോഡലുകള്‍ കമ്പനി ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കാണ് ഇവ രണ്ടും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. ക്ലാസിക് സ്റ്റെലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. 13.7 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്‌ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും. നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്‍ണ്ടിനെന്റല്‍. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്‍പം കുറവാണ്.
198 കിലോഗ്രാമാണ് ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്റര്‍. രണ്ടിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധനവുമുണ്ടാകും. പ്രൗഡിയില്‍ അടുത്തെത്തില്ലെങ്കിലും വിലയും എന്‍ജിനും കണക്കാക്കിയാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ആയിരിക്കും പുതിയ രണ്ടു മോഡലുകളുടെയും മുഖ്യ എതിരാളി.
648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും നല്‍കും. സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വൈബ്രേഷന്‍ കുറയ്ക്കാന്‍ പുതിയ ബാലന്‍സര്‍ ഷാഫ്റ്റ് സഹായിക്കും.
മണിക്കൂറില്‍ 130-140 കിലോമീറ്ററാണ് പരമാവധി വേഗത. കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലാണ് ഇവയുടെ നിര്‍മാണം. വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. ഏകദേശം 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം വരെ വില പ്രതീക്ഷിക്കാം.
No comments:
Post a Comment