ലോകം കാത്തിരിക്കുന്ന ടെസ്ല മോഡല്‍ 3യുടെ ഉല്‍പ്പാദനം കൂട്ടിയതിന് ശേഷം മറ്റൊരു സൂപ്പര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്ക്. ടെസ്ലയുടെ മിനി ഇലക്ട്രിക് കാര്‍ വരുന്നുവെന്നാണ് മസ്‌ക്ക് അറിയിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഒരു ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മസ്‌ക്ക് ഇത് പറഞ്ഞത്.
ടെസ്ല മിനി ഇലക്ട്രിക് കാര്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ളതാകാനാണ് സാധ്യത. കാര്‍ എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും സകലരെയും ഞെട്ടിച്ചുള്ള അഡാര്‍ കാറായിരിക്കും പുതിയ മോഡല്‍ എന്നാണ് വിലയിരുത്തല്‍.
ടെസ്ലയുടെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും മിനി കാര്‍. 2018ലെ രണ്ടാം പാദത്തില്‍ നാല് ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് ടെസ്ല നേടിയത്. മസ്‌ക്കിന്റെ ചില വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില നേരത്തെ കുത്തനെ ഇടിഞ്ഞിരുന്നു.
No comments:
Post a Comment