ചെന്നൈ: അന്തരിച്ച ഡി.എം.കെ നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് മറീനാബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മറീന ബീച്ചിന് പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണ് സര്‍ക്കാര്‍. സർക്കാർ അറിയിപ്പ് അറിഞ്ഞതിനെ തുടര്‍ന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ വൻ പ്രതിഷേധത്തിലാണ്.
മറീനാ ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നാണ് ഡി.എം.കെ നേതാക്കളുടേയും കരുണാനിധിയുടെ കുടുംബത്തിന്റേയും ആവശ്യം. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുഖ്യമന്ത്രി പളനിസാമി പറഞ്ഞു
.
സര്‍ക്കാര്‍ നിലപാടിനെതിരെ ഡി.എം.കെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി രാവിലെ 10.30ന് പരിഗണിക്കും എന്നാണ് ഒടുവിൽ ലഭ്യമായ സൂചനകൾ.
No comments:
Post a Comment