ദുബായ് : ദുബായിയിലെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന കെട്ടിടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയ്യാറായി. 1960 -1970 കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടങ്ങൾ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള കർമപരിപാടിക്കു മുനിസിപ്പാലിറ്റി രൂപം നൽകിയിട്ടുണ്ട്.
വേൾഡ് ട്രേഡ് സെന്റർ, ക്ലോക് ടവർ, അൽ ബറാഹ ആശുപത്രി, അൽ ഖുലൂദ് നഴ്സറി, അൽ റാസ് ലൈബ്രറി എന്നിവയാണ് ആദ്യപട്ടികയിലുള്ളതെന്ന് പ്ലാനിങ് ഡിപാർട്മെന്റ് ഡയറക്ടർ നജീബ് മുഹമ്മദ് സാലിഹ് പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ 1973ൽ ആണ് നിർമിച്ചത്. നഗരത്തിലെ ആദ്യത്തെ തലപ്പൊക്കമുള്ള കെട്ടിടമാണിത്. അൽ റാസ് ലൈബ്രറി 1963ലും അൽ ബറാഹ ആശുപത്രി 1966ലുമാണ് നിർമിച്ചത്. അൽ ഖുലൂദ് നഴ്സറി 1975ലും.
No comments:
Post a Comment