ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. മറീനയിൽ സംസ്കരിക്കാൻ സ്ഥലമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചതോടെ ഡിഎംകെ ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് വിധി വന്നത്.
നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, ടി.ടി.വി.ദിനകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കരുണാനിധിയുടെ നിര്യാണത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി.
ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
മറീന ബീച്ചില്‍ സി എൻ അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെസ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു.
No comments:
Post a Comment