Breaking

Wednesday, 1 August 2018

വാർണർ ബ്രോസ് വിസ്മയം ഇനി അബുദാബിയിലും; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യുസ്മെന്റ് പാർക്ക് ഉദ്ഘാടനം ചെയ്തു



അബുദാബി : ആഗോള ചലച്ചിത്ര ഭീമൻ വാർണർ ബ്രോസ് മിഡിലീസ്റ്റിലേക്ക് ചുവടുറപ്പിക്കുന്നു. ഇതിൻറെ ഭാഗമായി കോടാനുകോടികൾ മുടക്കി നിർമ്മിച്ച അമ്യുസ്മെന്റ് പാർക്ക് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

1.65 ദശലക്ഷം ചതുരശ്ര അടി വിസ്ത്രീർണ്ണമുള്ള ഈ പാർക്കാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യുസ്മെന്റ് പാർക്ക്. മിസാൽ അസേറ്റ് മാനേജ്‍മെന്റും വാർണർ ബ്രോസ് എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ഇതിന്റെ നിർമ്മാണ ചിലവ് ഏകദേശം 100 കോടി ഡോളർ (ഏകദേശം 68905000000 രൂപ) ആണ്.

തത്സമയ പ്രകടനങ്ങളും 29 പരം വ്യസ്ത്യസ്ത റൈഡുകളുമുള്ള പൊതുജനങ്ങൾക്കായി നാളെ തുറന്ന് നൽകും.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്ദൂം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റിനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സയീദ് അൽ നഹ്യാൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.


വാര്‍ണര്‍ ബ്രോസ് പ്ലാസ, മെട്രോപോളിസ്, ഗോതം സിറ്റി, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ്റോക്ക്, ഡൈനാമിക്ക് ഗ്ലച്ച് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 6 തീമുകളെ അടിസ്ഥാനമാക്കിയാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ആകര്‍ഷിക്കാന്‍ ഇത് കൂടുതല്‍ കരുത്ത് പകരുമെന്നും വിനോദ സഞ്ചാരികളെ യുഎഇയുടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ ഇതിന് കഴിയുമെന്നും രാജ്യതലസ്ഥാനത്തിലെ പുതിയ ലാൻഡ്മാർക്കായി ഈ മായാലോകത്തെ അടയാളപ്പെടുത്തുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അഭിപ്രായപ്പെട്ടു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനമായ വാർണർ ബ്രോസ്, ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ്. കാലിഫോർണിയയിലെ ബർബാങ്കിലാണ് ഇതിന്റെ മുഖ്യകാര്യാലയം. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്.


കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപാട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ്.

No comments:

Post a Comment