Breaking

Tuesday, 28 August 2018

തുളസി: ഒരു ആരോഗ്യ കലവറ



ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യനാണ് ഈ നാണം കുണുങ്ങി എന്നു തന്നെ പറയാം. തുളസിച്ചെടിയുളളത്‌ വീടിന്‌ ഐശ്വര്യമാണ്‌.
 
നിരവധി അസുഖങ്ങള്‍ക്കും വിഷബാധയില്‍ നിന്നു മോചനത്തിനും തുളസി സഹായകമാണ്‌. തുളസിഇലയുടെ നീര്‌ ദിവസേന കഴിച്ചാല്‍ കുട്ടികളുടെ വയര്‍ സംബന്ധമായ അസുഖം മാറും. കുടലിലെ വ്രണങ്ങള്‍ ശമിപ്പിക്കുന്നതാണ്‌ തുളസി. 
 
തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ചു പുരട്ടിയാല്‍ മതി. ഫലത്തില്‍ അണുനാശിനിയായും ആന്റി ഓക്‌സിഡന്റ്‌ ആയും തുളസി ഉപയോഗിക്കാം. തുളസിയില കഷായംവെച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.
 
ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്. വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്. തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്. 
 
മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുളസിയ്ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്. അലര്‍ജിയും ആസ്ത്മയും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ.
 
കടുത്ത മന: സംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തുളസിയുടെ സത്തിന് കഴിയും. തുളസിയുടെ ഗന്ധത്തിനു പോലും മനസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്. തുളസിയുടെ ഇലകളിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുമത്രേ.
 
തുളസിയുടെ ഇല സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവിനെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദ്രോഗത്തെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കും.
 
അതിലൂടെ ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനും തുളസിയ്ക്കു കഴിയും. ഉണക്കിപ്പൊടിച്ച ഒരുഗ്രാം തുളസിയിലയും ഒരു സ്പൂണ്‍ വെണ്ണയും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു ടോണിക്കിന്‍റെ ഗുണം ചെയ്യും. തുളസിച്ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തും.
 
ത്വക്ക് രോഗങ്ങള്‍ക്ക് തുളസി കുഴമ്പു പോലെ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ചുമയ്ക്കും ബ്രോങ്കൈറ്റിസിനും തുളസി ഫലപ്രദമാണ്. പല്ലുവേദനയ്ക്ക് തുളസിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു വായ കഴുകുന്നത് നന്ന്. തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും. ശരീരത്തിന്‍റെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയം കൂടിയാണീത്. 

No comments:

Post a Comment