Breaking

Saturday, 11 August 2018

ഇടക്കിടെ ബാർബിക്യൂ കഴിക്കുന്ന ശീലമുണ്ടോ ? അറിയാതെ പോവരുത് ഇക്കാര്യം !






ഇറച്ചി എണ്ണയിൽ പാകം ചെയ്യുകയോ വറുക്കുകയോ ചെയ്യാതെ കനലിൽ ചുട്ടെടുക്കുന്നതാണ് ബാർബിക്യൂ. ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ബാര്‍ബിക്യൂ. എണ്ണയില്ലാതെ ഇറച്ചി ചുട്ടെടുക്കുന്നത് കൊണ്ട് ആരോഗ്യത്തിന് നല്ലതാണ് എന്ന തെറ്റിദ്ധാരണയിൽ ആളുകൾ ഇത് വല്ലാതെ കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ ഇടക്കിടെ ബാർബിക്യു കഴിക്കുന്ന ശീലം കടുത്ത ആരോഗ്യ പ്രശനങ്ങളിലേക്ക് നമ്മളെ നയിക്കും.  ബര്‍ബിക്യൂ ചെയ്യുമ്പോള്‍ ഇറച്ചിയില്‍ നിന്നുള്ള ഫാറ്റ് താഴെയുള്ള ചാര്‍ക്കോളിലേക്ക് വീഴും. ഇത് കാര്‍സിനോജന്‍ ഉള്‍പെടെയുള്ള കെമിക്കലുകള്‍ പുറത്തേക്ക് വരും. ഈ വിഷാംശം കലർന്ന ഇറച്ചിയാണ് നമ്മൾ കഴിക്കുന്നത്.
ബാർബിക്യൂവിൽ ഇറച്ചിയുടെ മുകൾ വശം കരിഞ്ഞിരിക്കും. ഇത് ക്യാൻസറിനു വരെ കാരണമായേക്കാം. അതുപോലെ തന്നെ ബാര്‍ബിക്യൂവിനു ഉപയോഗിക്കുന്ന സോസുകളില്‍ കൂടിയ അളവിൽ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യത്തിന് ഹാനികരമാണ്. 

No comments:

Post a Comment