Breaking

Thursday, 2 August 2018

തല മസാജ് ചെയ്‌താല്‍ മുടി കൊഴിയും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദിവസവും കുളിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കും. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. പതിവായി കുളിക്കുന്നത് മുടി കൊഴിയുന്നതിനു കാരണമാകുമെന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതാണ് മുടി നഷ്‌ടമാകാന്‍ കാരണം. ഇതു പോലെ തന്നെയാണ് തലമുടി മസാജ് ചെയ്യുന്നത്. മുടി തഴച്ചു വളരാന്‍ മസാജ് നല്ലതാണെന്ന വിശ്വാസം ഭൂരിഭാഗം പെരിലുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ തലമുടി മസാജ് ചെയ്യുന്നതില്‍ നിന്ന് പിന്മാറണം. അമിതമായി തലയിൽ തടവുന്നത് ബലക്ഷയമുളള മുടിയിഴകൾ പെട്ടെന്നു പൊഴിയാൻ കാരണമാകുന്നു. കൂടാതെ മറ്റു മുടികള്‍ക്ക് കേടുപാടുകളും ഇതോടെ സംഭവിക്കുന്നു.

മുറ്റി നഷ്‌ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകൾ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.

No comments:

Post a Comment