Breaking

Tuesday, 28 August 2018

ഇത് ഒന്നുമാകില്ലെന്നറിയാം, ഇനിയുമൊരുപാട് നിങ്ങൾക്കായി ചെയ്യാനുണ്ട്’- കേരളത്തെ ചേർത്തു പിടിച്ച് സണ്ണി ലിയോൺ



പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി സണ്ണി ലിയോൺ.  കേരളത്തിലെ കുറച്ചു പേര്‍ക്ക് ആഹാരം നല്‍കാനായതിലുള്ള സന്തോഷം സണ്ണി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

1200 കിലോ അരിയും പരിപ്പുമാണ് സണ്ണിയും ഭർത്താവ് ഡാനിയേല്‍ വെബ്ബറും കേരളത്തിലേക്കയച്ചത്. ഇതൊന്നും തികയില്ലെന്നറിയാമെന്നും ഇനിയും കേരളത്തിലെ ജനങ്ങള്‍ക്കായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടി കുറിച്ചു.
നേരത്തേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി അഞ്ച് കോടി സംഭാവന ചെയ്തിരുന്നു. വാർത്ത സത്യമാണോയെന്ന് ആരാഞ്ഞവർക്ക് സത്യമാണെന്ന് താരത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ സംഭാവന ചെയ്ത തുക എത്രയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഓഫീസ് അറിയിച്ചു.

No comments:

Post a Comment