Breaking

Saturday, 4 August 2018

സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ‘നുഴഞ്ഞു കയറ്റം’; കുറ്റമേറ്റെടുത്ത് ഗൂഗിള്‍

ഉപഭോക്താക്കള്‍ അറിയാതെ സ്മാര്‍ട്ട് ഫോണില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെടുന്നുവെന്ന എന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ പിഴവ് കാരണമാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നും ആധാര്‍ അതോറിറ്റിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും ഗൂഗിള്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പറിന് പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഔദ്യോഗിക ഇമെയിലിലൂടെ അറിയിച്ചു. 2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ജിമെയിലിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഈ നമ്പര്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗില്‍ വക്താവ് അറിയിച്ചു. 18003001947 എന്ന ആധാര്‍ നമ്പരാണ് ഫോണുകളില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന്. ഇതിന് പിന്നാലെ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്നത് ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ അല്ലെന്നും ഹെല്‍പ് ലൈന്‍ നമ്പര്‍ ഫോണുകളില്‍ സേവ് ചെയ്യാന്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ന്മാരോട് ആവശ്യപ്പെട്ടിട്ട് ഇല്ലെന്നുമെന്ന് വിശദ്ധീകരണവുമായി യു ഐ ഡി എ ഐ രംഗത്തു വന്നിരുന്നു. ആധാറിന്റെ വിശ്വാസ്യത വെളിപ്പെടുത്താനായി ട്രായ് ചെയര്‍മാന്‍ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് കുരുക്കില്‍ പെട്ടതിനു പിന്നാലെയാണ് സര്‍ക്കാരിനെ കുരിക്കിലാക്കി പുതിയ വിവാദവും തലപൊക്കിയത്.

No comments:

Post a Comment