Breaking

Wednesday, 29 August 2018

ചരിത്രമെഴുതി ഇന്ത്യ; സ്വപ്‌ന നേട്ടവുമായി അര്‍പിന്ദര്‍ സിംഗും സ്വപ്‌ന ബര്‍മനും - സ്വര്‍ണ നേട്ടം പതിനൊന്നിലെത്തി


ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടത്തില്‍ ഇന്ത്യ. അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ട്രിപ്പിൾ ജംപില്‍ ഇന്ത്യന്‍ താരം അര്‍പിന്ദര്‍ സിംഗ് സ്വര്‍ണം നേടിയതോടെയാണ് രാജ്യം സന്തോഷത്തിലായത്.


16.77 മീറ്റര്‍ ദൂരം മറികടന്നാണ് അര്‍പീന്ദര്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്ക് പത്ത് സ്വര്‍ണവും സ്വന്തമായി.

16.62 മീറ്റർ താണ്ടിയ ഉസ്ബെക്കിസ്ഥാന് താരം റുസ്‍ലാൻ കുർബാനോവ് വെള്ളിയും 16.56 മീറ്റർ കണ്ടെത്തിയ ചൈനയുടെ ഷു കാവോ വെങ്കലവും നേടി. 48 വർഷത്തിനുശേഷമാണ് ട്രിപ്പിൾ ജംപില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്.

ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹെപ്റ്റാത്തലണില്‍ സ്വർണമണിഞ്ഞു. സ്വപ്ന ബർമനാണ് ഈ നേട്ടം രാജ്യത്തിന് സമ്മാനിച്ചത്. 6026 പോയിന്റുമായി ഒന്നാമതെത്തിയ സ്വപ്ന, ഹെപ്റ്റാത്തലണില്‍ 6000 പോയിന്റ് കടക്കുന്ന അഞ്ചാമത്തെ മാത്രം വനിതയായി.

അതേസമയം, ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ചൈനയെ ഒരൊറ്റ ഗോളിന് കീഴടക്കിയാണ് ഇന്ത്യ ഒരു മെഡലുറപ്പിച്ചത്. വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ജപ്പാനെ നേരിടും.

ഇതോടെ, ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നിലെത്തി. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

No comments:

Post a Comment