കൊച്ചി∙ കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊച്ചി എളമക്കരയിലാണ് സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യബാങ്ക് ജീവനക്കാരനായ അജിത്താണ് പൊലീസിനെ പോലും ഞെട്ടിച്ച കുറ്റകൃത്യത്തിനു പിന്നിൽ. ഉടമയറിയാതെ മൊബൈൽ ഫോണിൽ പ്രത്യേക ആപ് സ്ഥാപിച്ചുള്ള ഇത്തരം തട്ടിപ്പ് സംസ്ഥാനത്ത് ആദ്യമാണ്.
അമ്പലപ്പുഴ നീർക്കുന്നം സ്വദേശിയാണ് അറസ്റ്റിലായ അജിത്. അയൽവാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭർത്താവിന്റെ മൊബൈൽ ഫോണിൽ രഹസ്യ ആപ്ലിക്കേഷൻ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്.
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭർത്താവിന്റെ നീക്കങ്ങൾ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങളും പകർത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭർത്താവ് പരാതിയുമായി എളമക്കര പൊലീസിനെ സമീപിച്ചു.
മൊബൈൽ ഫോണിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയത് എന്തിനുവേണ്ടിയാണെന്ന് അജിത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇവയുപയോഗിച്ച് ഭാവിയിൽ ബ്ലാക്മെയിൽ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണു സംശയം.

No comments:
Post a Comment